കൊച്ചിയിലെ സ്ഥാനാർത്ഥികളെല്ലാം ദിവസങ്ങളായി നെട്ടോട്ടത്തിൽ, വീട്ടമ്മമാർ കലിപ്പ് മോഡിൽ, കാരണം

തോപ്പുംപടി: കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചിമകൊച്ചിയിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിക്കാൻ നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പള്ളുരുത്തി, മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി, ചെല്ലാനം, കുമ്പളങ്ങി തുടങ്ങിയ സ്ഥലങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. പള്ളുരുത്തി കോണം പ്രദേശത്തെ നിവാസികൾ കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് വോട്ട് ബഹിഷ്കരണം വരെ നടത്താൻ തയ്യാറായിരിക്കുകയാണ്. മട്ടാഞ്ചേരി ഭാഗത്ത് വെള്ളം കിട്ടാത്തതിനെ തുടർന്ന് ജനങ്ങളുടെ രോഷം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലുള്ള വീട്ടമ്മമാരും കലിപ്പിലാണ്.
ഈസ്റ്റർ ദിനമായ ഇന്നലെയും 20 ലിറ്റർ വെള്ളം 60 രൂപ കൊടുത്ത് വീട്ടിൽ വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലായിരുന്നു നാട്ടുകാർ. കുഴൽ കിണർ വെള്ളം ഉപ്പുരുചി കാരണം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇന്നലെ പള്ളുരുത്തി ഭാഗത്ത് വന്ന കുടിവെള്ളത്തിന് ചെളി ചുവയാണ്. കാന, റോഡ് പണികൾക്കിടെ പൈപ്പ് പൊട്ടി മലിന ജലം അകത്ത് കടന്നതാണ് കാരണം. വരും ദിവസങ്ങളിൽ വീട്ടമ്മമാരെ ഉൾപ്പെടുത്തി ശക്തമായ സമര പരിപാടികൾക്ക് രൂപം കൊടുക്കും.
Source link


