CINEMA

കൊച്ചിക്കാരുടെ ജീവിത അനിശ്ചിതത്വം കുറവെന്ന് സർവേ  

കൊച്ചി: സാമ്പത്തിക സമ്മർദ്ദങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ, ജീവിതശൈലി വെല്ലുവിളികൾ, വ്യാപകമായ സാമൂഹിക അസ്വാസ്ഥ്യങ്ങൾ എന്നിവയിൽ കൊച്ചിയിൽ ജീവിക്കുന്നവരുടെ നില മെച്ചമാണെന്ന് പുതിയ സർവേ ഫലം.ഈ മേഖലകളിലെ അനിശ്ചിതത്വം വിലിയിരുത്തിയപ്പോൾ കൊച്ചിയുടെ സ്ഥാനം മികച്ചതാണെന്ന് വ്യക്തമായെന്ന് ആദിത്യ ബിർള സൺ ലൈഫ് ഇൻഷ്വറൻസ് നടത്തിയ ദേശീയ സർവേയിൽ പറയുന്നു. ഇതിനായി തയ്യാറാക്കിയ അനിശ്ചിത് സൂചിക 2.0യിൽ കൊച്ചിയുടെ സൂചിക 65 ആണെങ്കിൽ ദേശീയ തലത്തിൽ 79 ആണ്. ദക്ഷിണ മേഖലയുടെ സൂചിക 71 ആണെന്നും സർവേ വ്യക്തമാക്കുന്നു.


Source link

Related Articles

Back to top button