LATEST

പ്രചാരണത്തിൽ സജീവമായി വേണുഗോപാൽ

തിരുവനന്തപുരം: യുവാക്കളോടൊത്ത് ചായ കുടിച്ചും രാഷ്ട്രീയം പറഞ്ഞും നഗരസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇന്നലെ തിരുവനന്തപുരം കുറവൻകോണം ജംഗ്ഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ.എസ് ശബരീനാഥൻ,വൈഷ്ണ എന്നിവരോടൊപ്പമാണ് വേണുഗോപാൽ എത്തിയത്. കുറവൻകോണത്തെ രാജീവ് ഭവൻ കോൺഗ്രസ് ഹൗസിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി പ്രവർത്തകരെ കണ്ടശേഷം ചായക്കടയിലെത്തി. ഐ.എ.എസ് അക്കാഡമിയിലെ വിദ്യാർത്ഥികളോടൊപ്പം ചായ കുടിച്ച് വിവരങ്ങൾ തിരക്കി. ‘നിങ്ങൾക്ക് ആർക്കും രാഷ്ട്രീയ പ്രവർത്തകർ ആകാൻ താത്പര്യമില്ലേ ?.’ പഠിക്കുകയാണെന്നായിരുന്നു വിദ്യാർത്ഥികളുടെ മറുപടി. പഠിക്കുന്നതിനോടൊപ്പം രാഷ്ട്രീയവും ശ്രദ്ധിക്കണമെന്നും വേണുഗോപാൽ നിർദ്ദേശിച്ചു.


Source link

Related Articles

Leave a Reply

Back to top button