കേസിൽ പ്രതിയായ യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ

വർക്കല: അഭിഭാഷകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ആരോപണ വിധേയനായ യുവാവിനെ വർക്കലയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം അതിയന്നൂർ വെള്ളരിപറമ്പിൽ വീട്ടിൽ വിമൽകുമാർ (37)ആണ് മരിച്ചത്. ആറ്റിങ്ങൽ സൂര്യ ബാറിലെ ജീവനക്കാരനാണ്.
ഫെബ്രുവരി 11ന് തിരുവനന്തപുരത്തുനിന്നു ആറ്റിങ്ങലിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കവേ മോശമായി പെരുമാറിയെന്ന് അഭിഭാഷക നൽകിയ പരാതിൽ മംഗലപുരം പൊലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ കുടുംബം വിമൽകുമാറിനെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഒഫ് ആയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഭാര്യ അഞ്ജുവിനെ ഫോണിൽ വിളിച്ച് തനിക്ക് ബി.പി കൂടുതലാണെന്നും ഡോക്ടറെ കാണണമെന്നും പറഞ്ഞിരുന്നു. അങ്ങോട്ട് വിളിച്ചെങ്കിലും ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല .ഫെബ്രുവരി 28നാണ് ലോഡ്ജിൽ മുറി എടുത്തത്. പുറത്തു പോകുന്നത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ തട്ടി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ വർക്കല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കട്ടിലിന് സമീപം നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു .
Source link



