LATEST

കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ്  കറ്റാലയെ പുറത്താക്കും; നടപടി ഉടൻ


കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026 സീസൺ പുരോഗമിക്കുകയാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം തീർത്തും നിരാശപ്പെടുത്തുകയാണെന്ന് പറയാം. ആറ് മത്സിരത്തിൽ അഞ്ച് തോൽവിയും ഒരു സമനിലയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നിലവിൽ 13-ാം സ്ഥാനത്താണ്.ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സ് കോച്ചായ ഡേവിഡ് കറ്റാലയെ പുറത്താക്കുമെന്നാണ് പുറത്തുവരുന്ന പുതിയ വിവരം. ഡേവിഡ് കറ്റാലയെ പുറത്താക്കാനുള്ള ധാരണയായെന്നും റിപ്പോർട്ടുണ്ട്. സീസണിലെ ടീമിന്റെ മോശം പ്രകടനമാണ് കാരണം. സ്പാനിഷ് പരിശീലകനായ കറ്റാലക്ക് നിലവിലെ ടീമിനെ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ.


Source link

Related Articles

Back to top button