LATEST

ആലപ്പുഴയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; തോക്ക് ചൂണ്ടിയ യുവാവിന്റെ തലയിൽ  പട്ടികയ്ക്ക്  അടിച്ചു, പത്തോളം പേർക്ക് പരിക്ക്

ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയ കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. സംഭവത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതിയായ പ്രവീൺ പ്രസന്നന്റെയും മണ്ണാറശ്ശാല മഹേഷിന്റെയും സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. എന്നാൽ പ്രവീണും മഹേഷും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവാണ് ഉത്സവത്തിനിടെ തോക്കുചൂണ്ടിയത്. ഉടനെ എതിർസംഘം വിഷ്ണുവിന്റെ തലയിൽ പട്ടികയ്ക്ക് അടിച്ചു. പിന്നാലെ ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


Source link

Related Articles

Back to top button