LATEST

കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ ഇന്ന്: പി.ജെ ജോസഫ്


തൊടുപുഴ: കേരള കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് വൈകിട്ട് കോട്ടയത്ത് പ്രഖ്യാപിക്കുമെന്ന് പാർട്ടി ചെയ‌ർമാൻ പി.ജെ. ജോസഫ് പറഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റുകളും പാർട്ടി ഇത്തവണയും ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും മുന്നണിയിലെ ഐക്യം പരിഗണിച്ച് ചില സീറ്റുകളിൽ വിട്ടുവീഴ്ചകൾ വേണ്ടിവരും. ഇടുക്കി സീറ്റിന്റെ കാര്യത്തിൽ കോൺഗ്രസും യു.ഡി.എഫ് നേതൃത്വവും വിട്ടുവീഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ മുന്നണിക്കുള്ളിൽ പുരോഗമിക്കുകയാണ്. എല്ലാ സീറ്റുകളുടെയും കാര്യത്തിൽ ഒരുമിച്ച് തീരുമാനമുണ്ടാകുമെന്നും അദ്ദേഹം തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.


Source link

Related Articles

Back to top button