കേരളത്തിൽ വരും 335 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം ഇ-ഡ്രൈവ് പദ്ധതിയിലൂടെ സംസ്ഥാനത്ത് 335 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളൊരുക്കും. 209 സ്ഥലങ്ങളിലാണ് ഇവ ഒരുക്കുന്നത്. ഇതിനുള്ള കേന്ദ്രാനുമതി നോഡൽ ഏജൻസിയായ കെ.എസ്.ഇ.ബിക്ക് ലഭിച്ചു. 63.12 കോടിയുടെ ഗ്രാന്റിനും അനുമതിയായി.
കെ.എസ്.ഇ.ബിയുടെ 63 ഫാസ്റ്റ് ചാർജിംഗ് കേന്ദ്രങ്ങളടക്കം പി.എം ഇ-ഡ്രൈവിന്റെ ഭാഗമായി നവീകരിക്കും. നിലവിൽ എല്ലാ ഇ.വികളും കെ.എസ്.ഇ.ബിയുടെ സ്റ്റേഷനുകളിൽ ചാർജ് ചെയ്യാനാവില്ല. ഈ പ്രതിസന്ധിയും നവീകരണത്തോടെ ഇല്ലാതാകും. കെൽട്രോൺ, വി.എസ്.എസ്.സി, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി, കെ.ടി.ഡി.സി തുടങ്ങിയ സ്ഥാപനങ്ങളിലും ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങും. ട്രക്കുകളും ബസുകളും ചാർജ് ചെയ്യാൻ ശേഷിയുള്ള സ്റ്റേഷനുകളാവും ഒരുക്കുക. ബസുകളടക്കം ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണിത്.സംസ്ഥാനത്ത് ഇ.വികളുടെ ഡിമാൻഡ് ഒരോവർഷവും വർദ്ധിക്കുകയാണ്. സ്‌കൂട്ടറുകളാണ് കൂടുതൽ വിൽക്കുന്നത്. കൂടുതൽ കാർ നിർമ്മാതാക്കൾ ഇ.വി ഉത്പാദനം കൂട്ടുന്നതോടെ വില്പനയും വർദ്ധിക്കാനാണ് സാദ്ധ്യത.
Source link


