LATEST
കേരളത്തിലെ മദ്യശാലകള്‍ അടച്ചു; ഇനി തുറന്ന് പ്രവര്‍ത്തിക്കുന്നത് 48 മണിക്കൂറിന് ശേഷം മാത്രം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചു പൂട്ടി. പരസ്യപ്രചാരണം അവസാനിച്ച് കൊട്ടിക്കലാശത്തിന് പിന്നാലെയാണ് മദ്യശാലകള്‍ അടച്ചത്. ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് സംസ്ഥാനത്ത് ഡ്രൈ ഡേ ആണ്. ഈ 48 മണിക്കൂറും മദ്യ നിരോധനമായിരിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലൂടെ അറിയിച്ചിരുന്നു. വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതലാണ് ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരിക. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
Source link


