CINEMA

കെ-ഫോൺ ഉപഭോക്താക്കൾ ഒന്നരലക്ഷം കടന്നു

തിരുവനന്തപുരം: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച കെ-ഫോൺ ഉപഭോക്താക്കളുടെ എണ്ണം 1,50,256ൽ റെക്കാഡിട്ടു. നടപ്പുവർഷം ഉപഭോക്താക്കളുടെ എണ്ണം രണ്ടരലക്ഷമാകുമെന്ന് കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ് വർക്ക് മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു. നിലവിലെ ഒന്നരലക്ഷം ഉപഭോക്താക്കളിൽ 1,08,336 പേരും ഗാർഹിക കണക്ഷനുകളാണ്. 24,192 സർക്കാർ ഓഫീസുകളിലും, 3,503 സ്വകാര്യ സ്ഥാപനങ്ങളിലും കെ-ഫോണുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 14,195 കുടുംബങ്ങളിലും ആദിവാസി ഊരുകളിലും മലഞ്ചെരിവുകളിലെ ഒറ്റപ്പെട്ട വീടുകളിലും കെ-ഫോൺ കണക്ഷൻ ലഭ്യമാക്കിയിരുന്നു.


Source link

Related Articles

Back to top button