LATEST

കെ.എൻ.പണിക്കർക്ക് വിടചൊല്ലി കേരളം


തിരുവനന്തപുരം: ചരിത്രരചനയിൽ വേറിട്ട പാതയിലൂടെ സഞ്ചരിച്ച കെ.എൻ.പണിക്കർ ഇനി ചരിത്രത്തിന്റെ ഭാഗം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്നലെ തൈക്കാട്​ ശാന്തികവാടത്തിൽ സംസ്കരിച്ചു. അന്ത്യാഭിവാദ്യമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖരടക്കം അദ്ദേഹത്തിന്റെ വസതിയിലും തൈക്കാട്​ ശ്മശാനത്തിലുമെത്തി​. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, ഡോ.ആർ. ബിന്ദു, വി.എൻ.വാസവൻ, വി.ശിവൻകുട്ടി, എം.ബി.രാജേഷ്​, പി.രാജീവ്​ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. വൈകിട്ട്​ 3.35ന് കവടിയാറിലെ വസതിയിൽ നിന്ന് വിലാപയാത്രയായി ശാന്തികവാടത്തിലെത്തിച്ചു. ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാണ്​ സംസ്കാര ചടങ്ങുകൾ നടന്നത്​.


Source link

Related Articles

Back to top button