LATEST
കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രെെവർ കുഴഞ്ഞു വീണ് മരിച്ചു; നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി

ആലപ്പുഴ: കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രെെവർ ഹൃദയാഘാതെ മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.
ഡ്രെെവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു ബസ്. യാത്രക്കിടെ ഡ്രെെവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമായി. പിന്നാലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.
Source link



