CINEMA

കെഎസ്ആർടിസിയുടെ പരസ്യ ചിത്രത്തിൽ മോഹൻലാൽ,​ സംവിധാനം പ്രിയദർശൻ

കെ.എസ്.ആർ.ടി.സി ക്കുവേണ്ടി ഒരുക്കുന്ന പരസ്യചിത്രത്തിൽ മോഹൻലാൽ അഭിനയിക്കും. പ്രിയദർശനാണ് പരസ്യച്ത്രം സംവിധാനം ചെയ്യുന്നത്. തൊടുപുഴയിൽ ആണ് ചിത്രീകരണം. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് തൊടുപുഴയിൽ ആണ് മോഹൻലാൽ.

ഇന്ത്യയിലെ ഒരു റോഡ് ട്രാൻസ് സ് പോർട്ട് കോർപ്പറേഷൻ ആദ്യമായാണ് പരസ്യ ചിത്രം ഒരുക്കുന്നതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ഗുഡ് വിൽ അംബാസിഡർ ആകാമെന്ന് മോഹൻലാൽ സമ്മതം അറിയിച്ചതായി ഗണേശ് കുമാർ മുൻപ് പറഞ്ഞിരുന്നു.

സംവിധാന ജീവിതത്തിൽ ഒരുക്കുന്ന നൂറാം സിനിമയിൽ മോഹൻലാലായിരിക്കും നായകനെന്ന് പ്രിയദർശൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനുമുൻപേയാണ് പരസ്യ ചിത്രം ഒരുങ്ങുന്നത്.


Source link

Related Articles

Back to top button