LATEST

കൃഷി ചെയ്യുന്നത് ഈ ഏഴെണ്ണത്തില്‍ ഏതെങ്കിലുമാണോ? എങ്കില്‍ ബോണസ് കേന്ദ്രം നല്‍കും


തൃശൂര്‍: പയര്‍വര്‍ഗങ്ങള്‍ക്ക് സബ്സിഡി നല്‍കാനുള്ള നിര്‍ദ്ദേശവുമായി കേന്ദ്ര ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറി കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇതോടെ നെല്ലിന് കേന്ദ്രം നല്‍കുന്ന ബോണസ് നിറുത്തും. ഇത് കേരളത്തിന് തിരിച്ചടിയായേക്കും. രാജ്യത്ത് നെല്ലിന്റെയും ഗോതമ്പിന്റെയും കരുതല്‍ ശേഖരം വര്‍ദ്ധിച്ചതിനാല്‍ പയര്‍വര്‍ഗങ്ങളുടെ ഉത്പാദനം കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. എല്ലാ സംസ്ഥാനങ്ങളിലേക്കും ഇത്തരത്തില്‍ കത്തയച്ചിട്ടുണ്ട്. കേന്ദ്രം നെല്ലിന് നല്‍കുന്ന താങ്ങുവില കിലോഗ്രാമിന് 23.69 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ 6.31 രൂപ കൂടി ചേര്‍ത്ത് 30 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. പയര്‍വര്‍ഗങ്ങളുടെ കൃഷിക്കുള്ള ബോണസ് തീരുമാനിച്ചിട്ടില്ല.
ഇറക്കുമതി കുറയ്ക്കുക ലക്ഷ്യം40 ശതമാനം പയര്‍വര്‍ഗങ്ങളാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. ഇതിനായി വന്‍തോതില്‍ വിദേശനാണ്യശേഖരം ഉപയോഗിക്കേണ്ടിവരുന്നു. പയര്‍വര്‍ഗങ്ങളുടെ ഉത്പാദനം കൂട്ടുന്നതിന് പ്രോത്സാഹനം നല്‍കണമെന്ന കൃഷി ശാസ്ത്രജ്ഞരുടെയും വിദഗ്ദ്ധരുടെയും ഉപദേശം സ്വീകരിച്ചാണ് നടപടി.


Source link

Related Articles

Back to top button