test del 4 copy of del 3

കൂട്ടിയും കിഴിച്ചും മുന്നണികൾ; ആരുറപ്പിക്കും കണ്ണൂരിലെ വിജയക്കസേര?


കണ്ണൂർ ∙ ജനവിധിയുടെ ഫലമറിയാൻ മേയ് 4 വരെ നീളുന്ന കാത്തിരിപ്പ് മുന്നണികൾക്ക് കൂട്ടിയും കിഴിച്ചും കണക്കുകൾ പരിശോധിച്ച് ആശ്വാസംകൊള്ളാനുള്ള ഇടവേളയാണ്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും മുന്നണികളുടെ ആത്മവിശ്വാസത്തിന് ഇളക്കമൊന്നും തട്ടിയിട്ടില്ല. തികഞ്ഞ ആത്മവിശ്വാസത്തിലാണു മൂന്നു മുന്നണികളും. ജില്ലയിൽ സമ്പൂർണാധിപത്യം ഉണ്ടാകുമെന്ന് എൽഡിഎഫ് പറയുമ്പോൾ ചുരുങ്ങിയത് 6 സീറ്റുകൾ നേടുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെക്കാൾ നില മെച്ചപ്പെടുമെന്ന് എൻഡിഎയും അവകാശപ്പെടുന്നു.ജില്ലയിൽ യുഡിഎഫിന് 6 സീറ്റുകളിൽ കൂടുതൽ ലഭിക്കുമെന്നതിന് ജില്ലാ കൺവീനർ കരീം ചേലേരി മുന്നോട്ടുവയ്ക്കുന്ന വാദമുഖങ്ങൾ ഇങ്ങനെ: ‘ അഴീക്കോട്, കൂത്തുപറമ്പ്, കണ്ണൂർ, ഇരിക്കൂർ, പേരാവൂർ, തളിപ്പറമ്പ് സീറ്റുകൾ യുഡിഎഫിന് ലഭിക്കും. മറ്റിടങ്ങളിൽ യുഡിഎഫിന്റെ വോട്ട് വർധിക്കും. ജില്ലയിലെ പോളിങ് വർധന യുഡിഎഫിന് അനുകൂലമാണ്. പയ്യന്നൂരിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കള്ളവോട്ട് നടന്നിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടി. പൊലീസ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്. എന്നിരുന്നാലും ആറിൽ കൂടുതൽ സീറ്റുകൾ കിട്ടുമെന്ന ഉറച്ച വിശ്വാസമുണ്ട്.’വിജയക്കസേര ആർക്ക്?


Source link

Back to top button