NATIIONAL

കുൽദീപിന്റെ ‍റിവ്യു ദൗർബല്യം നന്നായി അറിയാം: ‘പുറത്തായപോലെ അഭിനയിച്ച്’ രോഹിത് ശർമ, ഡൽഹിക്ക് ഡിആർഎസ് നഷ്ടം!- വിഡിയോ


ന്യൂഡൽഹി∙ ഇന്ത്യൻ‍ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഡൽഹി ക്യാപിറ്റൽസിന്റെ ‍ഡിആർഎസ് പാഴാക്കാൻ ഗ്രൗണ്ടിൽ ‘പുറത്തായതായി അഭിനയിച്ച്’ മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമ. മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിനിടെ ഒൻപതാം ഓവറിലെ അഞ്ചാം പന്തിലാണു സംഭവം. കുൽദീപിന്റെ ലെഗ് സൈഡിലെ പന്തിൽ രോഹിത് ഒരു സ്വീപ് ഷോട്ടിനു ശ്രമിക്കുകയായിരുന്നു. എന്നാല്‍ രോഹിതിന്റെ പാഡിൽ തട്ടിയ പന്ത് ഡൽഹി വിക്കറ്റ് കീപ്പർ കെ.എൽ.രാഹുൽ പിടിച്ചെടുത്തു. കുൽദീപും രാഹുലും രോഹിതിന്റെ ബാറ്റിൽ പന്ത് തട്ടിയിട്ടുണ്ടോയെന്നു സംശയിച്ചു നിൽക്കെയായിരുന്നു താരത്തിന്റെ നാടകം. നിരാശ കലർന്ന ഭാവത്തിൽ രോഹിത് ക്രീസ് വിട്ടു മുന്നോട്ടു പോകുകയായിരുന്നു. എന്നാൽ വിക്കറ്റാണെന്നു കരുതി കുൽദീപും രാഹുലും ചേർന്ന് ഡിആർഎസിനു പോയി.മത്സരത്തിൽ 26 പന്തുകൾ നേരിട്ട രോഹിത് ശർമ 35 റൺസാണു നേടിയത്. ഒരു സിക്സും അഞ്ച് ഫോറുകളും ബൗണ്ടറി കടത്തിയ രോഹിതിനെ അക്ഷർ പട്ടേലിന്റെ പന്തിൽ നിതീഷ് റാണ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. 20 ഓവറിൽ മുംബൈ വിയർത്തു ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഇംപാക്ട് പ്ലെയറായ സമീർ റിസ്‌വിയുടെ കരുത്തിൽ ഡൽഹി 11 പന്ത് ശേഷിക്കെയാണ് കീഴടക്കിയത്. ഈ സീസണിൽ ഡൽഹിയുടെ തുടർച്ചയായ രണ്ടാം ജയവും റിസ്‌വിയുടെ തുടർച്ചയായ രണ്ടാം അർധ സെഞ്ചറിയുമാണിത്. സ്കോർ: മുംബൈ 20 ഓവറിൽ 6ന് 162, ഡൽഹി 18.1 ഓവറിൽ 4ന് 164. മൂന്നാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 78 റൺസ് കൂട്ടുകെട്ടിൽ 65 റൺസും വന്നതു റിസ്‌വിയുടെ തകർപ്പൻ ബാറ്റിങ്ങിൽ നിന്നു തന്നെ. സെഞ്ചറിക്കു 10 റൺസ് അകലെ റിസ്‌വി പുറത്തായെങ്കിലും അപ്പോഴേക്കും ഡൽഹിയുടെ വിജയദൂരം 11 റൺസായി കുറഞ്ഞിരുന്നു. മുംബൈയ്ക്കായി ദീപക് ചാഹർ, മിച്ചൽ സാന്റ്നർ, കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് മുകേഷ് കുമാറിന്റെ മൂന്നാം ഓവറിൽ തന്നെ 2 വിക്കറ്റ് നഷ്ടമായിരുന്നു. റയാൻ റിക്കൽറ്റനും (9), തിലക് വർമയും (0) മുകേഷിന്റെ മുൻപിൽ അടിയറവു വച്ചപ്പോൾ മുംബൈ 2ന് 18 എന്ന നിലയിലായി. വേഗം കുറഞ്ഞ പിച്ചിൽ രോഹിത് ശർമയുടെയും (26 പന്തിൽ 35), സൂര്യകുമാർ യാദവിന്റെയും (36 പന്തിൽ 51) ചെറുത്തുനിൽപാണ് മുംബൈയ്ക്ക് 162 റൺസ് എന്ന ഭേദപ്പെട്ട ടോട്ടൽ നൽകിയത്. മുകേഷ് 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ ലുങ്ഗി എൻഗിഡി, അക്ഷർ പട്ടേൽ, വിപ്‍രാജ് നിഗം, ടി.നടരാജൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.


Source link

Back to top button