കുറ്റവാളിയെ തേടി അനൂപ് മേനോൻ, ഈ തനിനിറം ടീസർ

അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന
ഈ തനിനിറം ടീസർ പുറത്തിറങ്ങി. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം ആണ് ഈ തനിനിറം. ഒരു റിസോർട്ടിൽ പെൺകുട്ടിക്ക് ദാരുണമായ ദുരന്തം സംഭവിക്കുന്നതിനെ തുടർന്ന്
കേസന്വേഷണത്തിന്റെ ചുക്കാൻ പിടിക്കുന്ന എസ്.ഐ. ഫെലിക്സ് ലോപ്പസ് എന്ന കഥാപാത്രത്തെയാണ്
അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അന്വേഷണം. ഫെബ്രുവരി 12ന് റിലീസ് ചെയ്യും.
രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി , പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ ,
അജിത്, രമ്യ മനോജ്, അനഘ രോഹൻ, ആദർശ് ഷേണായ്, ബാലു ശ്രീധർ, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ
, ആതിര എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ -അംബിക കണ്ണൻ ബായ്,ഛായാഗ്രഹണം – പ്രദീപ് നായർ, ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു, സംഗീതം – ബിനോയ് രാജ് കുമാർ,കലാസംവിധാനം – അശോക് നാരായൺ,എഡിറ്റിംഗ് – അജു അജയ്,കോസ്റ്റ്യും – ഡിസൈൻ – റാണാ
മേക്കപ്പ് – രാജേഷ് രവി, എക്സിക്യുട്ടീവ് – പ്രൊഡ്യുസർ – ആനന്ദ് പയ്യന്നർ ,പ്രൊഡക്ഷൻ എക്സ്ക്യുട്ടീവ് – ‘ മഹേഷ് തിടനാട് , സുജിത് അയണിക്കൽ,
ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്. മോഹനൻ ആണ് നിർമ്മാണം.
പി.ആർ. ഒ വാഴൂർ ജോസ്.
Source link



