test del 5 copy of del 3
കുരിക്കത്തൂരിനെ നടുക്കിയ രാത്രി; സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കുന്നമംഗലം∙ വിഷു ആഘോഷത്തിനായി നിർമിച്ചു കൊണ്ടിരുന്ന പടക്കമാണ് കുരിക്കത്തൂരിനെ നടുക്കിയ ദുരന്തമായി മാറിയത്. കുരിക്കത്തൂരിലെ ബേബി സതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പടിഞ്ഞാറെ കുറുമയിൽ എന്ന ഓടിട്ട ഇരുനില വീട്ടിലാണ് ഇന്നലെ രാത്രി പത്തോടെ നാടിനെ നടുക്കിയ ഉഗ്രസ്ഫോടനം നടന്നത്. പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 2 പേരാണ് മരിച്ചു.വീട്ടിലുണ്ടായിരുന്ന 3 പേർക്കും പരുക്കേറ്റു.രാത്രിയിലാണ് ഇവിടെ പടക്ക നിർമാണം നടന്നിരുന്നതെന്നാണ് സംശയം. ഇന്നലെ വൈകിട്ട് ഇവിടെ ചിലർ എത്തിയിരുന്നതായും രാത്രി ഏഴിന് നിർമിച്ച ചില പടക്കങ്ങൾ പരീക്ഷണാർഥം ഇവിടെ പൊട്ടിച്ചതായും സമീപവാസികൾ പറഞ്ഞു. രാത്രി സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ വീടിന്റെ അടുക്കള ഭാഗം കത്തുന്നതാണ് കണ്ടത്. സ്ഫോടനത്തിൽ മരിച്ച 2 പേരുടെയും ശരീര ഭാഗങ്ങൾ ചിതറിയ നിലയിൽ സമീപത്തെ വീടിന്റെ മുറ്റത്ത് വീണു കിടക്കുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തെ മേൽക്കൂരയടക്കം സ്ഫോടനത്തിൽ കത്തിയമർന്ന് നിലം പതിച്ചിട്ടുണ്ട്. അഗ്നി രക്ഷാസേന എത്തിയാണ് തീ അണച്ചത്.
എന്നാൽ വിഷ്ണുവും കുടുംബത്തിനും പടക്ക നിർമാണത്തിനു ലൈസൻസ് ഉള്ളവരാണെന്നും ഇവർ ആഘോഷവേളകളിൽ പടക്കം നിർമിക്കുന്നത് തൊഴിലാക്കിയവരാണെന്നും പറയുന്നുണ്ട്. നേരത്തെ ഇവർ മുണ്ടക്കൽ ഭാഗത്താണ് താമസിച്ചിരുന്നതെന്നും 4 മാസം മുൻപാണ് ഇവിടെ എത്തിയതെന്നുമാണ് അറിയുന്നത്. ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിച്ചു വരികയാണ്.
Source link


