LATEST

കുമ്മനം ആറന്മുളയിൽ മത്സരിക്കും; ഡോ. റോബിൻ രാധാകൃഷ്‌ണൻ കുണ്ടറയിൽ, രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിലെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കും. കുണ്ടറയിൽ ബിഗ് ബോസ് മുൻ താരം ഡോ. റോബിൻ രാധാകൃഷ്‌ണനാണ് സ്ഥാനാർത്ഥി. 39 സ്ഥാനാർത്ഥികളുടെ പേരാണ് രണ്ടാംഘട്ട പട്ടികയിലുള്ളത്. ആദ്യത്തേതിൽ 47 ആയിരുന്നു. ആകെ 86 സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.കൊടുങ്ങല്ലൂർ സീറ്റ് കിട്ടാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ചിരുന്ന ബി ഗോപാലകൃഷ്‌ണന് ഗുരുവായൂർ സീറ്റാണ് നൽകിയിരിക്കുന്നത്. നാട്ടികയിൽ മുൻ എംഎൽഎ സി സി മുകുന്ദനാണ് മത്സരിക്കുന്നത്. നാല് വനിതാ സ്ഥാനാർത്ഥികളാണ് രണ്ടാംഘട്ട പട്ടികയിലുള്ളത്. ഇനി ഒരു പട്ടിക കൂടി പുറത്തുവരാൻ സാദ്ധ്യതയുണ്ട്. 96 മണ്ഡലങ്ങളിലാകും ബിജെപി മത്സരിക്കുക.


Source link

Related Articles

Back to top button