test del 4 copy of del 3

‘കുട്ടികളെ ഇന്റേണൽ മാര്‍ക്ക് പറഞ്ഞ് ഭീഷണിപ്പെടുത്തി, ആരും മരണ വീട്ടിൽ എത്തിയില്ല, അത് സംശയം കൂട്ടുന്നു’


തിരുവനന്തപുരം∙ നിതിൻ രാജ് മരിച്ചപ്പോൾ കോളജിൽ നിന്ന് ഒരാളുപോലും മരണവീട്ടിൽ എത്തിയില്ല എന്നത് ഗൗരവമുള്ള കാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മരണവീട്ടിൽ കോളജിൽ നിന്നുള്ള ഒരാളുപോലും എത്താത്തത് സംശയം വർധിപ്പിക്കുന്നു. സാധാരണഗതിയിൽ ഇത്തരത്തിലൊരു കാര്യം സംഭവിച്ചാൽ അനുശോചനം രേഖപ്പെടുത്താൻ മുഴുവൻ വിദ്യാർഥികളും വീട്ടിൽ വരേണ്ടതാണ്. എന്നാൽ ഒരു വിദ്യാർഥി പോലും വന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ തിരുവനന്തപുരം പുതുക്കുളങ്ങരയിലുള്ള വീട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചു. നിതിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി, അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും സർക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.‘‘നിതിൻ രാജിന്റെ വേർപാട് വളരെ ഗൗരവമുള്ള സംഭവമായാണ് സർക്കാർ കാണുന്നത്. നിതിന്റെ പിതാവുമായി ഏറെ നേരം സംസാരിച്ചു. കോഴ്സിന് ചേർന്ന അന്ന് മുതൽ നിതിനെ പീഡിപ്പിക്കുന്നുണ്ടെന്നാണ് പിതാവ് പറഞ്ഞത്. വകുപ്പ് മോധാവി റാമാണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതെന്നാണ് പിതാവ് പറഞ്ഞത്. നിതിന്റെ പിതാവ് കോളജിൽ ചെന്നപ്പോൾ‍‍ വേണ്ട പരിഗണന കൊടുക്കാൻ അധികൃതർ തയാറായിട്ടില്ല.  ഇവർ പറയുന്നത് കേൾക്കാനോ തയാറായില്ല. 


Source link

Back to top button