LATEST
കുടുംബ കോടതിയിൽ വക്കീൽ കുപ്പായം വേണ്ടന്ന് ചീഫ് ജസ്റ്രിസ്

ന്യൂഡൽഹി: കുടുംബകോടതിയിൽ വക്കീൽ കുപ്പായം വേണ്ടന്ന് അഭിപ്രായപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്രിസ് സൂര്യകാന്ത്. ജഡ്ജിയും അഭിഭാഷകരും കറുത്ത ഗൗണും യൂണിഫോമുമിട്ട് എത്തുന്നത് കുട്ടികൾക്ക് മാനസികസമ്മർദ്ദമാണ്. ഈസാഹചര്യത്തിന് മാറ്രമുണ്ടാകണം. ഡൽഹി രോഹിണിയിലെ പുതിയ കുടുംബ കോടതി മന്ദിരത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ കോടതിയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിലെത്തണം.
Source link


