LATEST

‘കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണ്, ഇത് ഖർ വാപ്പസി’, കോൺഗ്രസിലേക്ക് തിരിച്ചുപോകാൻ മുൻ മേയർ എം കെ വർഗീസ്


തൃശൂർ: അഞ്ച് വർഷത്തോളം ഇടത് പിന്തുണയിൽ തൃശൂർ മേയറായ എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിപ്പോകുന്നു. കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്നത് നിഷേധിച്ചതോടെ അഞ്ച് വർഷം മുൻപ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായ എം കെ വർഗീസ് ജയിച്ചിരുന്നു. തുടർന്ന് ഇടതുമുന്നണി പിന്തുണയോടെ അഞ്ച് വർഷം മേയറുമായി. നിലവിൽ കോൺഗ്രസിലേക്ക് മടങ്ങുകയാണെന്നും തൃശൂർ സ്ഥാനാർത്ഥി രാജൻ പല്ലന് പിന്തുണ നൽകുമെന്നും എം കെ വർഗീസ് പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങിപ്പോകുന്നത് നിരുപാധികം ആണെന്ന് അദ്ദേഹം അറിയിച്ചു. കുടുംബത്തിലേക്ക് മടങ്ങിപ്പോകുകയാണ് ഇത് ഖർവാപ്പസിയാണ് എന്നാണ് എം കെ വർഗീസ് വ്യക്തമാക്കിയത്.


Source link

Back to top button