LATEST

കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഇടപെടല്‍, ആറാഴ്ചക്കകം സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


തിരുവനന്തപുരം: കഴക്കൂട്ടം വാര്‍ഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കഴക്കൂട്ടം കേന്ദ്രീകരിച്ച് എളുപ്പത്തില്‍ തുറക്കാനും അടയ്ക്കാനും കഴിയുന്ന വിധത്തില്‍ ഒരു സെന്‍ട്രല്‍ വാല്‍വ് ആറാഴ്ചക്കകം സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. വാട്ടര്‍ അതോറിറ്റി പോങ്ങുംമൂട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നതുകാരണം കഴക്കൂട്ടം വാര്‍ഡില്‍ മുന്നറിയിപ്പ് കൂടാതെ കുടിവെള്ളം മുടങ്ങുന്നത് പതിവാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി തകരാറിലാവുന്ന പൈപ്പുകള്‍ നന്നാക്കേണ്ടത് കരാര്‍ കമ്പനിയാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. ചോര്‍ച്ചയുണ്ടാകുന്നത് അപ്രതീക്ഷിതമായാണെന്നും പുതിയ പൈപ്പ് ലൈനുകള്‍ കമ്മീഷന്‍ ചെയ്യുന്നതോടെ പരാതികള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.എന്നാല്‍ കഴക്കൂട്ടത്ത് ഒരു സെന്‍ട്രല്‍ വാല്‍വ് സ്ഥാപിച്ചാല്‍ ആവശ്യമുള്ളപ്പോള്‍ അടയ്ക്കാനും തുറക്കാനും കഴിയുമെന്നും കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സാധിക്കുമെന്നുംപരാതിക്കാരനായ കഴക്കൂട്ടം സ്വദേശി ജി. ശ്രീകുമാരന്‍ നായര്‍ കമ്മീഷനെ അറിയിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നഗരസഭാ ക കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ സ്ഥലപരിശോധന നടത്തി വാല്‍വ് സ്ഥാപിക്കുന്നത് പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button