test del 3

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; പോക്സോ ചുമത്തുന്നതിൽ തീരുമാനം ഉടൻ


തിരുവനന്തപുരം ∙ കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിയുടെ ജനനത്തീയതി സംബന്ധിച്ചുള്ള വിവാദം കൂടുതല്‍ സങ്കീര്‍ണതയിലേക്ക്. പെണ്‍കുട്ടിക്ക് ഔദ്യോഗിക രേഖകള്‍ പ്രകാരം രണ്ട് ജനനത്തീയതികള്‍ വരുന്നതാണ് അധികൃതരെയും പൊലീസിനെയും ആശയക്കുഴപ്പത്തിലാക്കുന്നത്. മാതാപിതാക്കളുടെ വാക്ക് വിശ്വസിച്ച് ആദ്യം അധികൃതര്‍ നല്‍കിയ ജനനസര്‍ട്ടിഫിക്കറ്റും ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ വിവാഹശേഷം നല്‍കിയ ജനനസര്‍ട്ടിഫിക്കറ്റും രണ്ടു തരത്തിലാണെന്നും യഥാര്‍ഥത്തില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നുമാണ് നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സിന്റെ (എന്‍സിഎസ്ടി) അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. അതേസമയം, പ്രായം സംബന്ധിച്ച ആധികാരിക രേഖയായി പരിഗണിക്കപ്പെടാത്ത ആധാര്‍ കാര്‍ഡ് മാത്രം നോക്കിയാണ് വിവാഹനടപടികള്‍ അധികൃതര്‍ നടത്തിയതെന്നും എന്‍സിഎസ്ടി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ റജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുന്നതില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകും. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിനു ശേഷം മാര്‍ച്ച് 18ന് വീണ്ടും ജനനത്തീയതി സംബന്ധിച്ച് തര്‍ക്കം ഉന്നയിക്കുകയായിരുന്നു. കുടുംബാംഗങ്ങളോട് അന്വേഷിച്ചപ്പോള്‍ മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടി ജനിച്ചതെന്ന് പിതാവ് ജയ്‌സിങ് തിരിച്ചറിഞ്ഞതു പ്രകാരം മഹേശ്വര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് രേഖകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ ജനന റജിസ്റ്ററില്‍ പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30ന് വൈകിട്ട് 5.50നാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവ് തിരുത്തല്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയും ചെയ്തു. വിവാഹത്തിനു ശേഷം നല്‍കിയ പുതിയ ജനനസര്‍ട്ടിഫിക്കറ്റ് പ്രകാരമാണ് മധ്യപ്രദേശ് പൊലീസ് തട്ടിക്കൊണ്ടുപോകല്‍ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


Source link

Back to top button