LATEST

കുംഭമേള താരത്തിന്റെ വിവാഹം: ജീവപര്യന്തം കിട്ടാവുന്ന കുറ്റം #സഹായിയായി നിൽക്കുന്നതും കുറ്റം


തിരുവനന്തപുരം: കുംഭമേള വൈറൽ താരമായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ കേസിൽ ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്താമെന്ന് വിദഗ്ദ്ധർ.ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്)സെക്ഷൻ 143 (മനുഷ്യക്കടത്ത്) പ്രകാരം ഭീഷണിപ്പെടുത്തിയോ ബലപ്രയോഗത്തിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ഒരാളെ ചൂഷണത്തിനായി കടത്തുന്നത് കുറ്റകരമാണ്. കുട്ടികളെയാണ് കടത്തുന്നതെങ്കിൽ ശിക്ഷ 10 വർഷം മുതൽ ജീവപര്യന്തം വരെയാകാം. ഇരയുടെ സമ്മതം ഇവിടെ കണക്കിലെടുക്കില്ല.സെക്ഷൻ 54 (കുറ്റകൃത്യത്തിന് സഹായിക്കൽ) : കുറ്റകൃത്യം നടക്കുമ്പോൾ അവിടെ സഹായിയായി നിൽക്കുന്ന വ്യക്തി ആ കുറ്റകൃത്യം ചെയ്തതായി കണക്കാക്കും.


Source link

Back to top button