test del 5 copy of del 3

കീശ കാലിയാക്കും വിഷുയാത്ര; കെഎസ്ആർടിസിയിൽ 30–50% വരെ അധിക നിരക്ക്


ബെംഗളൂരു ∙ കേരള ആർടിസിയുടെ ഡൈനാമിക് പ്രൈസിങ്ങിന്റെ മറവിൽ വിഷുവിന് കൈപൊള്ളിക്കുന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ യാത്രക്കാർ. 30–50% വരെ അധിക നിരക്കാണ് തിരക്ക് കൂടുതലുള്ള 10, 11 ദിവസങ്ങളിൽ ഈടാക്കുന്നത്. വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും നിരക്ക് 50% വരെ ഉയർത്താൻ അവസരം നൽകുന്നതാണ് ഡൈനാമിക് പ്രൈസിങ് സംവിധാനം. വേണ്ടത്ര യാത്രക്കാരില്ലാതെ ബസ് ഓടുന്നതു മൂലമുള്ള നഷ്ടം നികത്താനാണ് 2025 നവംബർ മുതൽ പ്രീമിയം സർവീസുകളിൽ സംവിധാനം കൊണ്ടുവന്നത്.ഇന്ന് ഇലക്ഷൻ സ്പെഷൽ

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നവർക്കായി ഇന്ന് സ്പെഷൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട് കേരള, കർണാടക ആർടിസികൾ. കണ്ണൂർ, കാഞ്ഞങ്ങാട്, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 12 സ്പെഷൽ ബസുകളാണ് കേരള ആർടിസി ഒരുക്കിയിട്ടുള്ളത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, എറണാകുളം മേഖലകളിലേക്കായി 18 സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് കർണാടക ആർടിസി ആരംഭിച്ചു.


Source link

Back to top button