LIFESTYLE NEW

കിലോയ്ക്ക് 800 രൂപ ,​ വിദേശ രാജ്യങ്ങളിൽ മരുന്ന് നിർമ്മാണത്തിലെ പ്രധാന ചേരുവ ,​ കേരളത്തിലെ ഈ ഉത്പന്നം


പത്തനംതിട്ട : കോലിഞ്ചിക്ക് വിലയിടിഞ്ഞത് മലയോര കർഷകരെ പ്രതിസന്ധിയിലാക്കി. ഉണക്കി പരുവപ്പെടുത്തിയ ഒരിട (11കിലോ) കോലിഞ്ചിക്ക് 800 രൂപയാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്. മുൻവർഷങ്ങളിൽ 1000 മുതൽ 1300 രൂപ വരെ ലഭിച്ചിരുന്നു. കാട്ടുമൃഗങ്ങൾ നശിപ്പിക്കാത്ത വിള എന്ന നിലയിലാണ് കോലിഞ്ചി വ്യാപകമായി കൃഷി ചെയ്തു തുടങ്ങിയത്. മൂന്നുവർഷത്തെ പരിപാലനത്തിന് ശേഷമാണ് വിളവെടുപ്പ് നടത്തുക. രണ്ടാഴ്ചയിലധികം ഉണക്കിയ ശേഷം വിൽപ്പന നടത്തും. കൃഷിയിടത്തിൽ നിന്ന് ഇടനിലക്കാർ വാങ്ങി മൊത്ത കച്ചവടക്കാർക്ക് നൽകുകയാണ് പതിവ്. വിദേശരാജ്യങ്ങളിൽ മരുന്ന് നിർമ്മാണത്തിനും ദാഹശമനിയായും കോലിഞ്ചി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ആയുർവേദ, സിദ്ധ മരുന്നുകളിലും പ്രധാന ഘടകമാണ്. കോലിഞ്ചി കിളച്ച് എടുക്കുന്നതിനും ചെത്തിമിനുക്കി ഉണക്കാനും ചെലവേറിയതും കർഷകർക്ക് തിരിച്ചടിയായി. വിപണിയുടെ അഭാവംവിപണിയുടെ അഭാവംആഗോള വിപണിയിലുണ്ടായ വിലയിടിവും വിദേശത്തേക്കുള്ള കയറ്റുമതി കുറഞ്ഞതും കോലിഞ്ചിയുടെ വിലയിടിവിന് കാരണമായി. നാട്ടിൽ വിപണിയുടെ അഭാവം നേരിടുന്ന വിളയായതിനാൽ ഇടനിലക്കാരാണ് പലപ്പോഴും വില നിശ്ചയിക്കുന്നത്. വലിയ അളവിൽ കൃഷി ചെയ്യുന്ന കർഷകർ ഉണങ്ങിയ കോലിഞ്ചി അധികനാൾ സൂക്ഷിച്ച് വയ്ക്കാറില്ല. വനവിഭവമാണെന്നും കോലിഞ്ചി വിൽപ്പന കുറ്റകരമാണെന്നും വ്യാജപ്രചരണം നടത്തി കർഷകരെ ഭീഷണിപ്പെടുത്തി കുറഞ്ഞ വിലയ്ക്ക് കച്ചവടം ഉറപ്പിക്കുന്നവരുമുണ്ട്.


Source link

Back to top button