LIFESTYLE NEW

കിലോയ്ക്ക് 35 രൂപയുടെ സാധനം രൂപം മാറി എത്തുമ്പോൾ 200 രൂപ വരെ, ഒരു ദിവസം കൊണ്ട് നേടാം പതിനായിരങ്ങൾ


തൊടുപുഴ: തമിഴ്നാട്ടിൽ നിന്നും പച്ചകപ്പ വ്യാപകമായി വിപണിയിലെത്താൻ തുടങ്ങിയതോടെ കളം മാറ്റിപ്പിടിച്ച് ജില്ലയിലെ കപ്പ കർഷകർ. വിൽക്കാനുളള തയ്യാറെടുപ്പിൽ ഇതിനോടകം വിളവെടുക്കാൻ പാകമായ കപ്പ ഭൂരിപക്ഷവും ഉണക്കിവാട്ടിക്കഴിഞ്ഞു. നാട്ടിൽ വിളവെടുപ്പ് വ്യാപകമായതിനൊപ്പം അതിർത്തി കടന്നുള്ള വരവും സുലഭമായതോടെ വില ഇടിയുമെന്ന ഭീതിയും ഇതിന് കാരണമാണ്. നിലവിൽ 35 രൂപയാണ് വിപണി വില. ഹൈറേഞ്ച് മേഖലയിൽ വാട്ട് കപ്പയ്ക്കും ലോറേഞ്ചിൽ പച്ച കപ്പയ്ക്കുമാണ് കൂടുതൽ ആവശ്യക്കാർ.ഉണക്ക്കപ്പയ്ക്ക് വിപണിയിൽ നല്ല വിലഉണക്ക് കപ്പ കിലോയ്ക്ക് 90 – 110 രൂപയാണ് വില. പത്ത്കിലോ വിറ്രാൽ 800 – 1100 രൂപവരെ കിട്ടും. എന്നാൽ പച്ചകപ്പയ്ക്ക് ലഭിക്കുന്നതാകട്ടെ പരമാധി 300 – 350 രൂപയാണ്. മഴക്കാലമായാൽ സീസൺ അവസാനിക്കുന്നതോടെ ഉണക്ക് കപ്പയ്ക്ക് വില ഉയരും. ഇത് കർഷകർക്കും ലാഭമാണ്. ഇത് മുന്നിൽ കണ്ടാണ് ഇത്തരമൊരു നീക്കം. വേനൽചൂട് കപ്പയുണങ്ങാൻ അനുയോജ്യമാണെങ്കിലും ഇടയ്ക്കിടെ പെയ്യുന്ന വേനൽമഴ പലപ്പോഴും ഭീഷണിയാണ്. ഡ്രയർ റെഡിയാണ്


Source link

Related Articles

Back to top button