LATEST

കിമ്മിനൊപ്പം വെടിയുതിർത്ത് മകൾ; ആയുധ ഫാക്‌ടറിയിലെ നിർണായക സന്ദർശനം, ചിത്രങ്ങൾ പുറത്ത്


പ്യോംഗ്‌യാംഗ്: ഉത്തര കൊറിയയിലെ ആയുധ നിർമാണ ഫാക്‌ടറി സന്ദർശിച്ച് ഏകാധിപതി കിം ജോംഗ് ഉന്നും മകൾ കിം ജു ഏയും. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് ഇരുവരും ആയുധ ഫാക്‌ടറി സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. കിമ്മും മകളും വെടിയുതിർത്തതുകൊണ്ട് പുതുതായി നിർമിച്ച പിസ്റ്റലുകൾ പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.ഫാക്‌ടറിയിലെ ഷൂട്ടിംഗ് റേഞ്ചിൽ വച്ച് പിസ്റ്റലുകൾ പരീക്ഷിച്ച ശേഷം ഇത് മികച്ചതാണെന്ന് കിം ജോംഗ് ഉൻ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. സൈന്യത്തിനും സുരക്ഷാസേനയ്‌ക്കും പിസ്റ്റലുകളും ആയുധങ്ങളും വിതരണം ചെയ്യുന്നതിൽ നിർണായകമാണ് ഫാക്‌ടറിയെന്നും ഇതിന്റെ വിപുലീകരണം ആവശ്യമാണെന്നും കിം ജോംഗ് ഉൻ വിലയിരുത്തി.കഴിഞ്ഞ കുറച്ചുകാലമായി കിം ജോംഗ് ഉന്നിനൊപ്പം ഔദ്യോഗിക പരിപാടികളിലെല്ലാം മകൾ കിം ജു ഏ പ്രത്യക്ഷപ്പെടുന്നുണ്ട്. കൗമാരക്കാരിയായ കിം ജു ഏ, കിം ജോംഗ് ഉന്നിന്റെ പിൻഗാമിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് പിതാവിനൊപ്പം ഇവർ പൊതുപരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങിയത്. കഴിഞ്ഞദിവസം പുതിയ പടക്കപ്പലിൽ നിന്നുള്ള മിസൈൽ പരീക്ഷണത്തിനും പിതാവിനൊപ്പം കിം ജു ഏ ഉണ്ടായിരുന്നു.


Source link

Related Articles

Back to top button