LATEST

കിട്ടാനില്ല സിലിണ്ടർ, ഗ്യാസ് ‘ട്രബിളിലാണേ”; ഹോട്ടലുകൾ അടഞ്ഞുതന്നെ


കൊച്ചി: വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രതീക്ഷ പാളി. ഹോട്ടലുകളെ മുൻഗണനാ പട്ടികയിൽപ്പെടുത്തി സിലിണ്ടറുകൾ വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ ഉറപ്പു നൽകിയെങ്കിലും ഉത്തരവ് പുറത്തിറങ്ങിയില്ല.ഈ ഉറപ്പ് വിശ്വസിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ പ്രതിഷേധ സമരം മാറ്റിവച്ചിരുന്നു. 23നു മുഴുവൻ ഹോട്ടലുകളും അടച്ചിടാനും 19നു ഗ്യാസ് ബോട്ട്‌ലിംഗ് പ്ലാന്റിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിരുന്നെങ്കിലും സിലി​ണ്ടർ വിതരണം ചെയ്യുമെന്നുള്ള ഉറപ്പിലാണ് പിൻവലിച്ചത്.ഇന്ന് ഉത്തരവിറക്കി തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം. വ്യാഴാഴ്ച വൈകിട്ടുമുതൽ ഹോട്ടലുകൾക്ക് നേരത്തെ ബുക്ക് ചെയ്തിരുന്നതിന്റെ 20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.


Source link

Related Articles

Back to top button