LIFESTYLE NEW

കിടപ്പുമുറിയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യം,​ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകാം

വീട്ടിനകത്ത് നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നത് സാധാരണയായി കണ്ടുവരുന്ന ഒരു ശീലമാണ്. മഴക്കാലത്ത് മാത്രമല്ല,​ സൂര്യപ്രകാശം തീരെ കുറഞ്ഞ അവസരങ്ങളിലും രാത്രി വൈകി തുണി കഴുകുമ്പോഴും മുറികളിൽ ഫാനിന് താഴെ വസ്ത്രങ്ങൾ ഉണങ്ങാനിടാറുണ്ട്. മിക്കവാറും സ്വീകരണ മുറികളിലും കിടപ്പുമുറികളിലുമാണ് ഇത്തരത്തിൽ നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാനിടുന്നത്. കിടപ്പുമുറിയിലോ മറ്റു മുറികളിലോ നനഞ്ഞ വസ്ത്രങ്ങൾ തൂക്കിയിടുന്നത് വീട്ടിലെ വായുവിനെ മലിനമാക്കും. കിടപ്പുമുറിയിൽ നനഞ്ഞ വസ്ത്രങ്ങൾ ഉണങ്ങുമ്പോൾ വായുവിലേക്ക് ഈർപ്പം പുറത്തുവിടുന്നു. ഈ മുറിയിലെ അന്തരീക്ഷത്തെ ഈർപ്പവും ഭാരമുള്ളതുമാക്കുന്നു. ഇത് ആസ്ത്മ,​ ഹേ ഫീവർ ,​ മറ്റ് അലർജികൾ എന്നിവയുള്ളവർക്ക് അപകടമുണ്ടാക്കും.

അമിതമായ ഈർപ്പം ചുമരുകളുടെ മൂലകളിലും അലമാരകൾക്ക് പിന്നിലും മേൽക്കൂരയിലും കറുത്ത പൂപ്പൽ വളരാൻ ഇടയാക്കും. ഇതി വീടിന്റെ ഘടനയെ ദുർബലപ്പെടുത്തും. കൂടാതെ ആസ്‌ത്മ ,​ സി.ഒ,​പി.ഡി,​ സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ മുൻകാല അവസ്ഥകളുള്ളവരിൽ പൂപ്പൽ സമ്പർക്കം സങ്കീർണതകൾ വർദ്ധിക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫംഗസ് കണങ്ങളുമായി ദീർഘനേരം സമ്പർക്കം പുലർത്തുന്നത് ശ്വാസനാളങ്ങളിൽ വീക്കം ഉണ്ടാക്കുകയും ശ്വസന പ്രശ്നങ്ങൾ ചില സന്ദർഭങ്ങളിൽ മാരകമായ അവസ്ഥയുണ്ടാക്കുകയും ചെയ്യും.

ഗ്ലാസ്ഗോ ആസ്ഥാനമായ മാക്കിന്റോഷ് എൻവയൺമെന്റൽ ആർക്കിടെക്ചറിന്റെ ഗവേഷണ യൂണിറ്റ് നടത്തിയ പഠനത്തിൽ 100ൽ 87 ശതമാനം പേരും ഇത്തരത്തിൽ വീടുകളിൽ വസ്ത്രങ്ങൾ ഉണക്കുന്നെന്ന് കണ്ടെത്തി. നനഞ്ഞ വസ്ത്രങ്ങൾ ചുറ്റുമുള്ള വായുവിലേക്ക് ഏകദേശം രണ്ട് ലിറ്റർ വെള്ളം പുറത്തുവിടുന്നു. മതിയായ വായുസഞ്ചാരം ഇല്ലെങ്കിൽ ഈ ഈർപ്പം നിലനിൽക്കും. ഇത് ചുവരുകളിലും മേൽക്കൂരയിലും വസ്ത്രങ്ങളിലും പോലും പൂപ്പൽ വളർച്ചയ്ക്ക് കാരണമാകും. മാഞ്ചസ്റ്റർ സർവകലാശാലയിലെ നാഷണൽ ആസ്പർ ജില്ലോസിസ് സെന്ററിന്റെ ഡയറക്ടർ പ്രൊഫ. ഡേവിഡ് ഡെന്നിംഗ് പറയുന്നതനുസരിച്ച് ഇത്തരം ഫംഗസുകൾ ആസ്തമ രോഗികളിൽ ചുമ,​ ശ്വസന പ്രശ്നങ്ങൾ എന്നിവ വഷളാക്കും. രോഗപ്രതിരോധ ശേഷി ദുർബലമായവരിൽ ഇത് ശ്വാസകോശ ആസ്പർജില്ലോസിസ് എന്ന ഗുരുതരമായ അണുബാധക്യ്ക് കാരണമാകുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.


Source link

Related Articles

Back to top button