CINEMA
കിടപ്പറ പങ്കിടാത്ത ഏതെങ്കിലും ഒരു നടിമാരുണ്ടോ? ആ അഭിമുഖം ചർച്ചയായി, ഡെന്നീസ് ജോസഫ് എന്ന സബ് എഡിറ്റർ

മോഹൻലാലിനെയും മമ്മൂട്ടിയെയും താരരാജക്കൻമാരാക്കിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. 1985ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യ’ യിലൂടെയാണ് ഡെന്നീസ് ചലച്ചിത്രരംഗത്ത് എത്തിയത്. ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, ചെപ്പ്, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കിഴക്കൻ പത്രോസ്, വജ്രം, പത്താം നിലയിലെ തീവണ്ടി തുടങ്ങിയ സൂപ്പർ ഹിറ്റുകളും ഡെന്നീസ് ജോസഫിന്റെ തൂലികയിൽ പിറന്നു. ഇപ്പോഴിതാ ഡെന്നീസ് ജോസഫിന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്’പ്രശസ്ത ചലച്ചിത്ര താരം ജോസ് പ്രകാശിന്റെ ഇളയ സഹോദരിയുടെ പുത്രനാണ് ഡെന്നീസ് ജോസഫ്. അദ്ദേഹം പഠിച്ചതാകട്ടെ, സിനിമയെയും കലയുമായും യാതൊരു ബന്ധവുമില്ലാത്ത ഫാർമസി കോഴ്സാണ്. എന്നാൽ തന്റെ അമ്മാവന്മാരായ ജോസ് പ്രകാശും പ്രേം പ്രകാശും തിരഞ്ഞെടുത്തത് സിനിമാ ജീവിതമായതുകൊണ്ടാവാം ഡെന്നീസും ആ വഴിയിലേക്ക് തിരിഞ്ഞത്. അടുത്ത സുഹൃത്തായിരുന്ന ഗായത്രി അശോകനും അന്തരിച്ച ന്യൂസ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജും ക്യാമറാമാൻ സണ്ണി ജോസഫുമൊക്കെ സിനിമയിലേക്ക് കടന്നുവരാൻ പ്രചോദനം നൽകിയ സുഹൃത്ത് വലയങ്ങളായിരുന്നു.
Source link


