LATEST
കിംഗ് മേക്കറാകാൻ കൊതിച്ച് വിജയ്: ട്വിസ്റ്റ് കാത്ത് തമിഴകം

ചെന്നൈ: വോട്ടെടുപ്പിന് കൂടുതൽ സമയം കിട്ടിയതോടെ വമ്പൻ രാട്രീയ ട്വിസ്റ്റുകൾ കാത്ത് തമിഴ്നാട്. ഏപ്രിൽ 23നാണ് തമിഴ്നാട്ടിലെ വോട്ടെടുപ്പ്. ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നടൻ വിജയ്യുടെ ടി.വി.കെ ഇപ്പോൾ മനം മാറ്റത്തിലാണ്. വിജയ് എവിടെ നിലയുറപ്പിക്കുമെന്നതാണ് വരാൻ പോകുന്ന ട്വിസ്റ്റ്.അണ്ണാ ഡി.എം.കെ പ്രധാന കക്ഷിയായ എൻ.ഡി.എയിലും ഡി.എം.കെ പ്രധാന കക്ഷിയായ ‘ഇന്ത്യ” മുന്നണിയിലും സീറ്റ് വിഭജന ചർച്ച തുടരുകയാണ്. ഇരു മുന്നണിയിലും തർക്കവുമുണ്ട്. വോട്ടെടുപ്പിന് സമയം കിട്ടുമെന്നതിനാൽ പ്രശ്നം പരിഹരിക്കാൻ ഇരുമുന്നണികൾക്കും കഴിയും.
Source link



