CINEMA

കാർത്തിക് ആര്യൻ നായകൻ, രുക്മിണി വസന്ത് ഹിന്ദിയിൽ


ബോളിവുഡിൽ യുവനടന്മാരിൽ ജനപ്രിയനായ കാർത്തിക് ആര്യന്റെ നായികയായി ബി ടൗൺ അരങ്ങേറ്റത്തിൽ രുക്മിണി വസന്ത്. കിൽ ഒരുക്കിയ നിഖിൽ നാഗേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രം പുരാണത്തിൽ നിന്ന് കടമെടുത്ത ആക്ഷൻ – സാഹസിക ചിത്രം ആണ്. കിൽ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനുമായി കാർത്തിക് ആര്യൻ കൈകോർക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്.കാന്താരയുടെ രണ്ടാം ഭാഗത്തിലൂടെ ബോളിവുഡിനും പരിചിതയാണ് രുക്മിണി വസന്ത്. കനകവതി എന്ന രാജകുമാരിയായാണ് കാന്താരയിൽ രുക്മിണി വസന്ത് എത്തിയത്. യഷ് ചിത്രം ടോക്സിക്, ജൂനിയർ എൻ ടി ആറിന്റെ ഡ്രാഗൺ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലും നായികയാണ്.വിജയ് സേതുപതി ചിത്രം ‘ഏയ്സ്’യിലൂടെയാണ് തമിഴ് പ്രവേശം. രണ്ടാമത്തെ ചിത്രമായ മദ്രാസിയിൽ അഭിനയിക്കുമ്പോൾ കൂടുതൽ സുഖം തോന്നി എന്ന രുക്മിണി പറഞ്ഞിട്ടുണ്ട്. കഥാപാത്രമായി മാറാനും കുറച്ചുകൂടി നന്നായി അഭിനയിക്കാനും മെച്ചപ്പെടുത്താനും കഴിഞ്ഞു. തമിഴിൽ അടുത്ത സിനിമ ചെയ്യുമ്പോൾ കൂടുതൽ എളുപ്പമായി മാറുമെന്ന് കരുതുന്നു. രുക്മിണി വസന്തിന്റെ വാക്കുകൾ. കന്നട ചിത്രം ബീർബൽ ട്രിയോളജിലൂടെയാണ് രുക്മിണി അഭിനയരംഗത്തേക്ക് എത്തുന്നത്.


Source link

Related Articles

Back to top button