CINEMA

കാവൽ നായികമാർ 23, മമ്മൂട്ടിക്കൊപ്പം ടീസർ ലോഞ്ചിൽ നായികമാരും

ആദ്യ പ്രദർശനം രാവിലെ 9.30ന്

മമ്മൂട്ടിയും 23 നായികമാരും അണിനിരന്ന കളങ്കാവൽ പ്രീ റിലീസ് ടീസർ മലയാള സിനിമലോകത്ത് വിസ്മയം തീർത്തു. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്ര അധികം നായികമാർ അണിനിരക്കുന്നത്. രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, മേഘ തോമസ്, മാളവിക മേനോൻ, ഗായത്രി അരുൺ ഉൾപ്പെടെയാണ് 23 നായികമാർ . കളങ്കാവലിന്റെ രണ്ടാം ടീസർ ആണ് പ്രീ റിലീസ് ടീസർ ആയി എത്തിയത്. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ക്രൈം ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്നു. ഡിസംബർ 5ന് ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച നിമിഷം മുതൽ ട്രെൻഡിങ് ആയി . പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് മണിക്കൂറുകൾക്കുള്ളിൽ ബുക്ക് മൈ ഷോ ആപ്പിലൂടെ വിറ്റു പോയത്. , ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ബുക്കിംഗ് ആപ്പുകളിലൂടെയും ബുക്ക് ചെയ്യാം.

അയ്യപ്പനും കോശിയും, നാല്പത്തിയൊന്ന്, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങി ചിത്രങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ച്ച വച്ച ധന്യ അനന്യ വീണ്ടും മമ്മൂട്ടി ചിത്രത്തിലഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അമൽ നീരദിന്റെ ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയുടെ അവതരണ രംഗത്തിൽ ഒപ്പമഭിനയിച്ചിട്ടുണ്ട്. രാവിലെ . 9.30 ന് ആണ് ആദ്യ പ്രദർശനം. വിനായകൻ , അസീസ് നെടുമങ്ങാട്, ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ തുടങ്ങി വലിയൊരു താര നിര തന്നെ പ്രത്യക്ഷപ്പെടുന്നു. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമ ലോകവും കളങ്കാവലിന് കാത്തിരിക്കുന്നത്.ജിതിൻ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേർന്നാണ് രചന. ക്യാമറ -ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. വേഫെറർ ഫിലിംസാണ് വിതരണം . പി. ആർ. ഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ,


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button