CINEMA

‘കാവ്യയുമായി ഇനിയും ഒന്നിച്ച് അഭിനയിക്കുമോ?’; റൺവേയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ദിലീപ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. ബാലതാരമായി വെള്ളിത്തിരയിലെത്തിയ കാവ്യ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ദിലീപിന്റെ നായികയായത്. ചിത്രം തീയേറ്ററുകളിൽ വൻവിജയമായിരുന്നു. അതിനുശേഷവും ദിലീപും കാവ്യയും നിരവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. മീശമാധവൻ, കൊച്ചിരാജാവ്, തെങ്കാശിപ്പട്ടണം. ചക്കരമുത്ത്, ലയൺ, പാപ്പി അപ്പച്ച, റൺവേ, തിളക്കം, സദാനന്ദന്റെ സമയം, മിഴിരണ്ടിലും തുടങ്ങി 20ൽ അധികം ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് വേഷമിട്ടു.

2016ൽ പുറത്തിറങ്ങിയ സിനിമയായ പിന്നെയും എന്ന ചിത്രത്തിലാണ് ദിലീപ്- കാവ്യ ജോഡി അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. അടൂർ ഗോപാലകൃഷ്ണൻ രചനയും സഹനിർമ്മാണവും സംവിധാനവും നിർവ്വഹിച്ച സിനിമ തീയേറ്ററുകളിൽ വേണ്ടത്ര തിളങ്ങിയിരുന്നില്ല. പിന്നീട് കാവ്യ സിനിമയിലും അധികം സജീവമായിരുന്നില്ല. ഇപ്പോഴിതാ മലയാളി പ്രേക്ഷകർക്ക് ഇനിയും ദിലീപ്- കാവ്യ കോമ്പോ പ്രതീക്ഷിക്കാമോയെന്ന ചോദ്യം ഉയർന്നിരിക്കുകയാണ്. അടുത്തിടെ ദിലീപ് അനുവദിച്ച ഒരു അഭിമുഖത്തിലാണ് ചോദ്യം വന്നത്.

പണ്ട് ചെയ്തതുപോലുള്ള വേഷങ്ങൾ ആവശ്യപ്പെട്ട് ഇനി ആരെങ്കിലും സമീപിക്കുകയാണെങ്കിൽ ഉറപ്പായും കാവ്യയുമൊത്ത് അഭിനയിക്കുമെന്നായിരുന്നു ദിലീപിന്റെ ഉത്തരം. തിയേറ്ററുകളിൽ ഹിറ്റായ സിഐഡി മൂസ, റൺവേ തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം ഭാഗം വരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും ആദ്യഭാഗത്തെ വെല്ലുന്ന തരത്തിലുള്ള ഐഡിയ വരികയാണെങ്കിൽ ഉറപ്പായും ചെയ്യുമെന്നും ദീലീപ് അഭിമുഖത്തിൽ പറഞ്ഞു. താൻ പണ്ടുചെയ്ത ചില ചിത്രങ്ങളിലെ നർത്തരംഗങ്ങൾ ഇപ്പോൾ കാണുമ്പോൾ അതിശയം തോന്നാറുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. മീശമാധവനിലെയും സിഐ‌‌ഡി മൂസയിലെയും ചാന്തുപൊട്ടിലെയും ഗാനങ്ങളിൽ നൃത്തം ചെയ്തത് ഇപ്പോൾ അതിശയത്തോടെയാണ് കാണുന്നതെന്നും താനാണോ ചെയ്തെന്ന് സംശയവും ഉണ്ടാകാറുണ്ടെന്നും ദീലീപ് പറയുന്നുണ്ട്.


Source link

Related Articles

Back to top button