‘കാലമാടാ, കാത്തുകൊള്ളണേ…’ കേരളത്തിലെ ഏക കാലമാടൻ ക്ഷേത്രം ഹരിപ്പാട്ട്

ആലപ്പുഴ: കലഹങ്ങളിലും വാക്ക്പോരിലും രോഷത്തോടെ കേൾക്കുന്ന ‘കാലമാടൻ” ഇവിടെ ഈശ്വരൻ. ഇവിടെ എത്തുന്നവർ ഭക്തിപുരസരം കൈകൾ കൂപ്പി കുമ്പിട്ട് പ്രാർത്ഥിക്കും, ‘കാലമാടാ, കാത്തുകൊള്ളണേ…” ഇതു പരമശിവന്റെ മാനസപുത്രന്മാരിലൊരാളെന്ന് വിശ്വസിക്കുന്ന ഉഗ്രമൂർത്തിയായ കാലമാടനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം. ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംഗ്ഷനിലാണ് ശ്രീകാലമാടൻ സ്വാമി ക്ഷേത്രം. അമ്പലങ്ങളിൽ ഉപപ്രതിഷ്ഠയായി മാടൻ ഉണ്ടെങ്കിലും കാലമാടൻ ക്ഷേത്രം കേരളത്തിൽ ഇതുമാത്രം. കായംകുളം രാജാവിന്റെ കാലത്ത് പ്ലാവിൻ തടിയിൽ കൊത്തിയുണ്ടാക്കിയതാണ് കാലമാടൻ സ്വാമിയുടെ രൂപമെന്നാണ് വിശ്വാസം. മുട്ടം കണിയാംപറമ്പിൽ കുടുംബത്തിന്റെ അറയിൽ സൂക്ഷിച്ച് ആരാധിച്ചിരുന്ന രൂപം, വർഷങ്ങൾക്കുശേഷം ക്ഷേത്രം സ്ഥാപിച്ച് പ്രതിഷ്ഠ നടത്തിയെന്നാണ് പഴമക്കാർ പറയുന്നത്. ക്ഷേത്രത്തിലെ പൂജ അവകാശവും കണിയാംപറമ്പിൽ കുടുംബത്തിലെ പിൻമുറക്കാർക്കാണ്.
Source link


