LIFE STYLE

കാര്യവട്ടത്ത് വാനോളം ആവേശം,​ കിവീസിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്,​ സ്വന്തം തട്ടകത്തിൽ സഞ്ജു

തിരുവനന്തപുരം: ന്യൂസിലാൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം വാനോളമാണ് ആവേശം. സ്വന്തം തട്ടകമായ കാര്യവട്ടത്ത് ആദ്യമായി ഒരു രാജ്യാന്തര മത്സരം കളിക്കാൻ സഞ്ജു സാംസൺ ഇറങ്ങുന്നു എന്നതുതന്നെയാണ് ഇന്നത്തെ പ്രധാന സവിശേഷത. മത്സരം സഞ്ജുവിനെ സംബന്ധിച്ച് അതിനിർണായകമാണ്.

പരമ്പരയിൽ ഇതുവരെ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട സഞ്ജുവിന് വരാനിരിക്കുന്ന ലോകകപ്പ് ടീമിൽ ഇടം പിടിക്കണമെങ്കിൽ ഇന്ന് വെടിക്കെട്ട് പ്രകടനം അനിവാര്യമാണ്. ഹോം ഗ്രൗണ്ടിലെ കാണികളുടെ പിന്തുണയോടെ താരം ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. ആദ്യ മൂന്ന് മത്സരങ്ങളും ആധികാരികമായി ജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിച്ചിരുന്നു. എന്നാൽ വിശാഖപട്ടണത്ത് നടന്ന നാലാം ടി20യിൽ ശക്തമായി തിരിച്ചടിച്ച ന്യൂസിലാൻഡ് വിജയം സ്വന്തമാക്കി. അവസാന മത്സരത്തിലും വിജയം ആവർത്തിച്ച് തലയുയർത്തി മടങ്ങാനാണ് കിവീസിന്റെ ശ്രമം.

പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഘട്ട പരീക്ഷണങ്ങൾ എന്ന നിലയിൽ ഇരു ടീമുകൾക്കും ഇന്നത്തെ പ്രകടനം നിർണായകമാണ്. കേരളത്തിന്റെ സ്വന്തം മണ്ണിൽ സഞ്ജു സാംസൺ സിക്സർ മഴ തീർക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.


Source link

Related Articles

Back to top button