LATEST

കാമുകിയുമായുള്ള വ്‌ളോഗറുടെ സ്വകാര്യ ദൃശ്യങ്ങൾ വൈറൽ; വിശദീകരണത്തിൽ ‘അമ്പരന്ന്’ സോഷ്യൽ മീഡിയ

കാമുകിയുമായുള്ള സ്വകാര്യ രംഗങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി യുവ വ്‌ളോഗർ രംഗത്ത്. ഇപ്പോൾ പുറത്തുവന്ന വീഡിയോ ഒരു വർഷം മുമ്പുള്ളതാണെന്നും ആരാധകരോട് ക്ഷമ ചോദിക്കുകയാണെന്നും വ്‌ളോഗർ സോഫിക് എസ്‌കെ അറിയിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളും ട്രോളുകളുമാണ് സോഫിക്കിനെ തേടിയെത്തിയത്.

‘ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുകയാണ്. ഒരു വർഷം മുമ്പുള്ള വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഞാൻ ഒരു പുതിയൊരു മനുഷ്യനാണ് ഇപ്പോൾ. എന്റെ ജോലിയിൽ മാത്രമാണ് ഞാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാലും എന്റെ വിജയം ഉൾക്കൊള്ളാൻ കഴിയാത്ത കുറച്ച് സുഹൃത്തുക്കൾ ഇപ്പോഴുണ്ട്. ഞാൻ നല്ല രീതിയിൽ ജീവിക്കുന്നത് അവർക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് അവർ വീഡിയോ പ്രചരിപ്പിക്കുന്നത്.

എന്റെ ഇത്രയും സ്വകാര്യമായ വീഡിയോ അവർക്ക് എങ്ങനെ ലഭിച്ചു എന്ന് നിങ്ങൾ ചോദിക്കും. ആ വീഡിയോ എന്റെ ഫോണിലായിരുന്നില്ല. എന്റെ കാമുകിയുടെ ഫോണിലായിരുന്നു. എന്തോ ഷൂട്ട് ചെയ്യുന്നതിനിടിയിൽ ഫോണുകൾ ആ സുഹൃത്തിന് കൈമാറിയതാണ്. ഞങ്ങളുടെ ഫോണിന്റെ പാസ്‌വേർഡുകൾ അവന് അറിയാമായിരുന്നു. അവനെ വളരെയധികം വിശ്വസിച്ചത് കൊണ്ട് അവനോട് എല്ലാം പറയുമായിരുന്നു.

അവൻ ഈ വീഡിയോ ഉപയോഗിച്ച് ഞങ്ങളെ ബ്ലാക്ക്‌മെയിൽ ചെയ്തുകൊണ്ടേയിരുന്നു. അവനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. അവന് ദേഷ്യം വന്നതോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എന്റെ സഹോദരനായാണ് ഞാൻ കണ്ടത്. അവനോടൊപ്പമാണ് കുറച്ച് ദിവസം താമസിച്ചത്. എന്നിട്ടും വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ അവൻ രണ്ടാമതൊന്നും ആലോചിച്ചില്ല’- സോഫിക് പറഞ്ഞു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button