പിണക്കങ്ങൾ അവസാനിപ്പിച്ച് 2026ലേയ്ക്ക്; സൂപ്പർതാരവുമൊത്തുള്ള തൃഷയുടെ അവധിക്കാല ചിത്രങ്ങൾ വൈറൽ

തമിഴ് സിനിമയിലെ താരറാണിമാർ ഒരുമിച്ച് യാത്ര ആസ്വദിക്കുന്നതിന്റെ ചിത്രങ്ങൾ വൈറൽ. നയൻതാരയുമൊത്തുള്ള യാത്രയുടെ ചിത്രങ്ങൾ തൃഷ കൃഷ്ണൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. നയൻതാരയും സമാന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ പിണക്കത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടെയാണ് ലവ് സ്‌മൈലിയോടൊപ്പം ഇരുവരും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ലഭിക്കുന്നത്.
നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്റെ ഒരു സിനിമയിൽ തൃഷയും നയൻതാരയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിൽ നിന്ന് തൃഷ പിന്മാറി. ശേഷം സാമന്തയായിരുന്നു ആ വേഷം ചെയ്തത്. ഇതായിരുന്നു ഇരുവരും പിണക്കത്തിലാണെന്ന അഭ്യൂഹം ശക്തമാക്കിയത്. മുൻപ് വിജയ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ തൃഷയുമായി അത്ര സൗഹൃദത്തിലല്ലെന്ന് നയൻതാര പറഞ്ഞിരുന്നു. തൃഷയുമായി പരിചയം മാത്രമാണുള്ളതെന്നും തങ്ങൾക്കിടയിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നുവെന്നും നയൻതാര കൂട്ടിച്ചേർത്തിരുന്നു.
Source link



