NATIIONAL
കാപ്പ ചുമത്തപ്പെട്ട ദമ്പതികളുടെ മകൻ കരുതൽ തടങ്കലിൽ മാതാവ് പാഞ്ചാലി വിദേശമദ്യവുമായി പിടിയിൽ

കൊച്ചി: നിരന്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ കാപ്പ ചുമത്തപ്പെട്ട ദമ്പതികളുടെ മകനെ കൊച്ചി സിറ്റി പൊലീസ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കരുതൽ തടങ്കലിലടച്ചു. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഏഴ് ലിറ്റർ വിദേശമദ്യവുമായി മാതാവ് പൊലീസ് പിടിയിലായി. പ്രതിയുടെ പിതാവ് നിലവിൽ കാപ്പ നിയമപ്രകാരം ജയിലിൽ കഴിയുകയാണ്.ഭീഷണിപ്പെടുത്തി കവർച്ച, കൊലപാതകശ്രമം, നരഹത്യാശ്രമം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയായ കണ്ണനെ 2025-ൽ ആറു മാസത്തേക്ക് കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ഡിസംബറിൽ പുറത്തിറങ്ങിയ ശേഷം എറണാകുളം മാർക്കറ്റിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചതിന് ഫെബ്രുവരിയിൽ പിടിയിലായി. കാക്കനാട് ജില്ലാ ജയിലിൽ കഴിയവെയാണ് വീണ്ടും കാപ്പ ചുമത്താൻ നടപടി തുടങ്ങിയത്. ഇത്തവണ ഒരു വർഷത്തേക്കാണ് കാപ്പ ചുമത്തിയത്.
Source link



