LATEST

കാത്തിരുന്ന വാർത്തയെത്തി, അടുത്ത രണ്ട് ദിവസം കനത്ത മഴ; ഈ ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന കേരളത്തിനാശ്വാസമായി മഴയെത്തുന്നു. ഇന്നും നാളെയും കനത്ത വേനൽമഴയെത്തുന്നതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിരിക്കുകയാണ്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


Source link

Back to top button