CINEMA

കാട്ടാളനിലൂടെ മലയാളത്തിലേക്ക് ദുഷാര വിജയൻ

ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോ‌ർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രത്തിലൂടെ തമിഴ് താരം ദുഷാര വിജയൻ മലയാളത്തിൽ. ദുഷാര വിജയനെ ‘കാട്ടാളൻ’ സിനിമയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതായി സോഷ്യൽ മീഡിയയിലൂടെ നിർമ്മാതാക്കളായ ക്യൂബ്സ് എന്റർടെയ്ൻമെന്റ് അറിയിച്ചു.

സാർപട്ട പരമ്പരൈ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ദുഷാര വിജയൻ തമിഴകത്ത് പ്രശസ്തയായത്. ‘വീര ധീര സൂരൻ പാർട് 2 , വേട്ടൈയൻ, ‘രായൻ തുടങ്ങി വമ്പൻ ചിത്രങ്ങളിലും ദുഷാര സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ച് തിളങ്ങി. അതേസമയം കാട്ടാളന്റെ ചിത്രീകരണം വാഗമണ്ണിൽ പുരോഗമിക്കുന്നു.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരോടൊപ്പം ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ , രാജ് തിരൺദാസു, ഷോൺ ജോയ് , റാപ്പർ ബേബി ജീൻ, ഹനാൻ ഷാ , കിൽ താരം പാർത്ഥ് തിവാരി , ‘ലോക’ ഫെയിം ഷിബിൻ എസ്. രാഘവ് ഹിപ്സ്റ്റർ‍ തുടങ്ങി നീണ്ട താരനിരയുണ്ട്.രചന ഉണ്ണി .ആർ, ഛായാഗ്രഹണം രണദിവേ, ഫാർസ് ഫിലിംസാണ് ഓവർസീസ് വിതരണാവകാശം. മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്റർെടയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ്നിർമ്മാണം. പി. ആർ. ഒ: ആതിര ദിൽജിത്ത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button