LATEST

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡി.വൈ.എസ്‌.പി ഉമേഷിനെതിരെ നടപടിക്ക് ശുപാർശ

പാലക്കാട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ വടകര ഡി.വൈ.എസ്.പി എ. ഉമേഷിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ റിപ്പോർട്ട്. വടക്കഞ്ചേരി എസ്.എച്ച്.ഒ ആയിരുന്നപ്പോഴാണ് ഉമേഷ് പീഡിപ്പിച്ചതെന്നാണ് ആരോപണം. ഉമേഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് പാലക്കാട് പൊലീസ് മേധാവി അജിത് കുമാർ റിപ്പോർട്ട് സമർപ്പിച്ചു. കേസെടുത്ത് അന്വേഷണം നടത്താൻ ഇനി ഡി.ജി.പിയാണ് ഉത്തരവിടേണ്ടത്. ചെർപ്പുളശേരി സി.ഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഉമേഷിനെതിരെ ഗുരുതര ആരോപണമുള്ളത്. അനാശാസ്യ കേസിൽ അറസ്റ്റിലായ യുവതിയെ ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് സി.ഐയുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസം യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് മൊഴി നൽകിയിരുന്നു. പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും ഒപ്പം പിടിയിലായവരിൽ നിന്ന് ഡിവൈ.എസ്.പി കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നൽകി. ഈ പശ്ചാത്തലത്തിലാണ് ഡിവൈ.എസ്.പിക്കെതിരെ കേസെടുക്കുന്നതിനും തുടർ നടപടികൾക്കുമായി പാലക്കാട് എസ്.പി റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയത്. ബിനു തോമസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉമേഷിനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. സംഭവം നടന്നിട്ട് 11വർഷമായതിനാൽ, പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി മുന്നോട്ട് പോയാൽ മാത്രമേ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാദ്ധ്യതയുള്ളൂ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button