CINEMA

‘കല്ലെറിയാൻ ആളുണ്ട്,​ പിന്തുണയ്ക്കുന്നവരുമുണ്ട് ‘ ജീത്തു ജോസഫ്

മികച്ച വിജയം നേടി വലതുവശത്തെ കള്ളൻ

ഫേക് ഐഡികളിൽ നിന്നും വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ലെന്നും സത്യസന്ധമായ വിമർശനങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നുവെന്നും സംവിധായകൻ ജീത്തു ജോസഫ്. ബിജു മേനോനും ജോജു ജോജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ജീത്തു. ”എനിക്ക് സോഷ്യൽ മീഡിയയെ കുറിച്ചൊന്നും വലിയ ധാരണയില്ല. അതിലൊന്നും സജീവല്ല, വല്ലപ്പോഴും നോക്കും എന്ന് മാത്രം. അടുത്തിടെ എനിക്കെതിരെ നെഗറ്റീവ് കമന്റുകൾ വന്നപ്പോൾ നോക്കിയിരുന്നു. കൂടെ ജോലി ചെയ്യുന്ന ചെറുപ്പക്കാരാണ് അത് കാണിച്ചുതന്നത്. മാത്രമല്ല അതെല്ലാം ഫേക്ക് ഐഡികളിൽ നിന്നാണെന്നും അവർ എനിക്ക് മനസ്സിലാക്കി തന്നു. ലൈഫിൽ വെല്ലുവിളികൾ ഉണ്ടാകും, നമ്മളെ കല്ലെറിയാൻ ആളുകളുണ്ടാകും, എതിർ പറയുന്നവരുണ്ടാകും, അതോടൊപ്പം പിന്തുണയ്ക്കുന്നവരുമുണ്ടാകും. ജീത്തു പറഞ്ഞു. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാമപ്രസാദ്, ഷാജു ശ്രീധർ എന്നിവരും പ്രധാന വേഷം അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പിന്റെ ഛായാ​ഗ്രഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്ന് നീങ്ങുന്നു. വിനായകിന്റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറിൽ ഷാജി നടേശൻ ആണ് നിർമ്മാണം. വിതരണം ഗുഡ്‍വിൽ എന്റർടെയ്ൻമെന്റ്സ്.


Source link

Related Articles

Back to top button