LATEST
കല്യാണി സിനിമ പ്രമോഷൻ മേഖലയിൽ, ഉനൈസുമായി ചേർന്ന് ഹോട്ടലിൽ ‘ബിസിനസ്’; കയ്യോടെ പിടികൂടി ഡാൻസാഫ്

കൊച്ചി: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേർ ഡാൻസാഫ് സംഘത്തിന്റെ കസ്റ്റഡിയിൽ. ഉനൈസ്, കല്യാണി എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയിൽ നിന്ന് അറസ്റ്റിലായത്. ഇവരുടെ കൈയിൽ നിന്ന് 22 ഗ്രാം എംഡിഎംഎ പിടികൂടി. കല്യാണി സിനിമ പ്രമോഷൻ മേഖലയിൽ പ്രവർത്തിക്കുന്നതാണെന്നും ഉനൈസ് ഇതിന് മുമ്പും ലഹരിക്കേസുകളിൽ പിടിയിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ താമസിച്ച ഹോട്ടലിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. 22 ഗ്രാം എംഡിഎംഎ, ത്രാസ്, ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിംഗ് പൈപ്പുകൾ എന്നിവ ഇവരുടെ മുറിയിൽ നിന്ന് കണ്ടെത്തി.
Source link

