LATEST

‘കല്യാണം എന്ന് പറയുന്നത് എനിക്ക് പേടിയാണ്’; കാരണം വെളിപ്പെടുത്തി ഹണി റോസ്

മലയാളം,​ തമിഴ്,​ തെലുങ്ക് സിനിമാ മേഖലയിൽ തന്റേതായ സ്ഥാനം നേടിയ നടിയാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയിൽ അഭിനയിച്ച് അരങ്ങേറ്റം നടത്തിയ ഹണി റോസ് ഇപ്പോൾ ഏറെ ആരാധകരുള്ള ഒരു താരമാണ്. സോഷ്യൽ മീഡിയയിലും ഹണി റോസ് വളരെ സജീവമാണ്.

ഫോട്ടോഷൂട്ട് ചിത്രങ്ങളുടെയും ഉദ്ഘാടന പരിപാടികളുടെയും താരത്തിന്റെ വീഡിയോകൾ ഏറെ വെെറലാണ്. ട്രിവാൻഡ്രം ലോഡ്‌ജ്,​ കനൽ,​ അവരുടെ രാവുകൾ,​ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,​ ചങ്ക്സ്,​ ഇട്ടിമാണി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. സമീപകാലത്ത് ബാലയ്യയോടൊപ്പം വീരസിംഹ റെഡ്ഡിയിലൂടെ തെലുങ്ക് സിനിമയിലും ഹണി ചുവടുറപ്പിച്ചു.

ഇപ്പോഴിതാ കല്യാണം എന്ന് പറയുന്നത് തനിക്ക് പേടിയാണെന്ന് പറയുകയാണ് ഹണി. ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

‘കല്യാണം എന്ന് കേൾക്കുമ്പോൾ അത്ര ഹാപ്പിയാകുന്ന ഒരാളല്ല ഞാൻ. എനിക്ക് കല്യാണം എന്ന് പറയുമ്പോൾ പേടിയാണ്. ഇത് എങ്ങനെയാകുമെന്നൊക്കെ ഓർത്ത്. നല്ലൊരു ആൾ അല്ല ജീവിതത്തിലേക്ക് വരുന്നതെങ്കിൽ നമ്മൾ അനുഭവിക്കേണ്ടിവരുന്ന പ്രയാസം ചെറുതയിരിക്കില്ല. അതൊക്കെയാണ് കാരണം. സിനിമ വിട്ടിട്ട് ജീവിതത്തിൽ മറ്റൊന്നുമില്ല. ഞാൻ ഇനി കല്യാണം കഴിച്ചാലും സിനിമയിൽ ഉണ്ടാകും’- ഹണി റോസ് വ്യക്തമാക്കി. ‘റേച്ചൽ’ എന്ന ചിത്രമാണ് ഹണി റോസിന്റെ റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം. ഡിസംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button