LATEST
വൈദ്യുതി പോസ്റ്റിൽ നിന്നുവീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

കൽപ്പറ്റ: വൈദ്യുതി പോസ്റ്റിൽ നിന്നുവീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിലാണ് സംഭവം. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പനമരം സ്വദേശി രമേശാണ് മരിച്ചത്. കെഎസ്ഇബി ലൈൻ മാറ്റുന്ന ജോലികൾക്കിടെ അപകടം സംഭവിക്കുകയായിരുന്നു. പിന്നാലെ രമേശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേപ്പാടി – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി നിർമിക്കുന്ന ടൗൺഷിപ്പിലാണ് അപകടം നടന്നത്.
Source link



