CINEMA

സ്വർണ മുന്നേറ്റം തുടരുന്നു

കൊച്ചി: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടുത്ത മാസം പലിശ കുറച്ചേക്കുമെന്ന പ്രതീക്ഷയിൽ സ്വർണ വില വീണ്ടും ഉയരുന്നു. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 4,161 ഡോളർ വരെ ഉയർന്നിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും വില കൂടാൻ സഹായിച്ചു. കേരളത്തിൽ ഇന്നലെ സ്വർണ വില പവന് 640 രൂപ ഉയർന്ന് 93,800 രൂപയിലെത്തി. ഗ്രാമിന് 80 രൂപ ഉയർന്ന് 11,725 രൂപയിലെത്തി. ആഗോള അനിശ്ചിതത്വങ്ങൾ പൂർണമായും ഒഴിവാകാത്തതാണ് സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുന്നത്. ലോകത്തെ മുൻ നിര കേന്ദ്ര ബാങ്കുകളും വലിയ തോതിൽ സ്വർണം വാങ്ങികൂട്ടുന്നു.


Source link

Related Articles

Leave a Reply

Back to top button