LATEST

കമ്മിറ്റി ഓഫീസിൽ  ഗണപതിഹോമം  നടത്തി നടി അ‌ഞ്ജലി നായർ; തൃപ്പൂണിത്തുറയിൽ പ്രചാരണത്തിന് തുടക്കം


കൊച്ചി: ട്വന്റി 20 തൃപ്പൂണിത്തുറ സ്ഥാനാർത്ഥിയും നടിയുമായ അ‌ഞ്ജലി നായർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഗണപതിഹോമം നടത്തി പ്രചാരണത്തിന് തുടക്കമിട്ടു. ഇന്നലെയാണ് പാർട്ടി അദ്ധ്യക്ഷൻ സാബു എം ജേക്കബ് നടിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. നടിയും സംരംഭകയുമായ അഞ്‍ജലി നായർ രാഷ്ട്രീയത്തിലാദ്യമാണ്. ആൾബലം തന്നെയാണ് തന്റെ ഊർജ്ജമെന്ന് അഞ്ജലി ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.’പതിനെട്ടുവർഷമായി സിനിമയിലെത്തിയിട്ട്. എന്നെ ഞാൻ സിനിമക്കാരിയായി കണ്ടിട്ടില്ല. ഞാനൊരു സാധാരണക്കാരിയാണ്. തൃപ്പൂണിത്തുറയുടെ മകളായി തന്നെ കാണണമെന്നാണ് അഭ്യർത്ഥന’- അഞ്ജലി കൂട്ടിച്ചേർത്തു.അതേസമയം, തൃപ്പൂണിത്തുറ സീറ്റിൽ ട്വന്റി 20 സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വിമർശനവുമായി ബിജെപി അണികൾ രംഗത്തെത്തുന്നുണ്ട്. പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകക്ഷിക്ക് നൽകിയതിൽ നേതാക്കൾക്കും അതൃപ്തിയുണ്ടെങ്കിൽ ആരും പരസ്യപ്രതികരണം വേണ്ടെന്ന നിലപാടിലാണ്.


Source link

Related Articles

Back to top button